Friday 21 June 2013

ഒറ്റക്ക്‌ ഇരുന്ന് മടുത്തപ്പോ വെറുതെ ജനാല തുറന്ൻ മുറ്റത്  നോക്കി ഇരുന്നു...
ആരോടോ പിണങ്ങി ഒരായിരം പരിഭവം എന്നോട് പറയും പോലെ മഴ പെയ്തുകൊണ്ടേയിരുന്നു ....
ഇ മഴയ്ക്ക് ഒരുപാട് സഖമുണ്ട്...കാത്തിരിപ്പിന്റെ സുഖം...നഷ്ടപെട്ട സ്വപ്നങ്ങളുടെ സുഖം...പ്രതീക്ഷകളും പേറി വരുന്ന മണ്ണിന്റെ മണം ഉള്ള സുഖം...ഇന്നെലെകളുടെ ഭീതിപ്പെടുത്തുന്ന ഓര്മകളുടെ സുഖം ..
ഞാന്ൻ മാത്രം നനയാതിരിക്കാന് സ്നേഹത്തിന്റെ കുട പിടിക്കാan  ഒരാള് ഒപം ഉള്ളതിന്റെ സുഖം...
ഇ സ്നേഹം...അതെനിക്ക് മനസിലാകുന്നെയില്ല....
ഒരു കുഞ്ഞ് സങ്കടത്തിനു എനിക്ക് വേണ്ടി നിന്റെ കണ്ണിil  പെയ്യുന മഴ....  
നിന്നെ ഒളിച്  നനഞ്ഞ എന്റെ കാതിil   "ഒരുമിച്ച് നനയാം "എന്ന് പറഞ്ഞ കുസൃതിയുടെ മഴ...
നിന്നെ കാത്ത് ഇരികുമ്പോ എന്റെ മനസ്സിil  പെയുന്ന ആകാംക്ഷയുടെ മഴ....
വിളക് വെക്കുമ്പോ എന്റെ കൃഷ്ണനോട് പറയുന്ന ഒരായിരം  പ്രാര്തനകളുടെ മഴ.....
ഒപ്പം നിന്നവരൊക്കെ കൈ ഒഴിഞ്ഞപ്പോ എനിക്കായി മാത്രം പെയ്ത ഇ തുലാ വര്ഷ പെരുമഴ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്....
ഇ മഴ....അത് ഒന്ന് മാത്രം മതി ഇനി എനിക്ക്....

Saturday 11 June 2011

Moham......

ഇവിടെ  ഇങ്ങനെ ഒറ്റക്ക് ഇരുന്നപ്പോ മോഹങ്ങള്‍ ഒരുപാട് ആണ്
ഇന്നെലെകള്‍ കൂട് കൂട്ടിയ  ചില്ലയില്‍ ഒന്നൂടെ ചേക്കെരണം... 
വായ തോരാതെ കഥകള്‍ പറഞ്ഞും ... വെറുതെ പിണങ്ങിയും... ചുമ്മാ ചിരിച്ചും മെല്ലെ എന്റെ സ്വപ്നങ്ങളുടെ  മയില്‍‌പീലി കണ്ണിനു വാലിട്ടു കരിമൃഷി എഴുതാനും ഒരു മോഹം...  
ഒരു കടലിന്റെ അകലത്തെ ഒരു കൈ കുമ്പിളില്‍ കോരി എടുത്ത് തീര്‍ത്ഥം ചാലിച് നെറുകയില്‍ ചാര്‍ത്താന്‍ ഒരു കൊതി....
പക്ഷെ മോഹങ്ങള്‍ എന്നും അങ്ങനെ ആണ്.... അവ മോഹങ്ങള്‍ ആയി തന്നെ അവസാനിക്കും...ഒരിക്കലും യാഥാര്ധ്യങ്ങളുടെ നോവും ജീവിതത്തിന്റെ വെമ്പലും അതിനു ഉണ്ടാവില്ല....
കടം കൊണ്ട സ്നേഹത്തിന്റെ പലിശ അടക്കാന്‍ പോലും ഈ  ജന്മം തികയില്ലെന്ന കുറ്റബോധം എന്നെ കൊണ്ട് മോഹിപ്പിക്കുന്നത് മറ്റു ചിലത് ആണ്...
നിന്നോട് ചേര്‍ന്ന ഇരുന്ന തിരകള്‍ എന്നി കളിച്ച ആ കടല്‍ തീരത്ത് എന്റെ മോഹങ്ങള്‍ക്ക് ഒപം എന്റെ നെഞ്ഞിടിപും ഉപേക്ഷ്യ്ക്കുന്നു...
കാരണം...
നീ  ഒപ്പം ഇല്ലെങ്കില്‍ പിന്നെ മോഹങ്ങള്‍ ഇല്ല.... മനസ്സില്‍ നാളെ യെ പറ്റി സ്വപ്നങ്ങളില്ല..... മോഹങ്ങളുടെ തോരാ തേന്മഴ ഇല്ല...  ഈ ഞാനും ഇല്ല.....  

Saturday 7 May 2011

Mazha....

മഴക്ക് എന്നും അഴകാണ്... എന്റെ സ്വപ്നങ്ങള്‍ക്ക് ഉള്ള അതേ അഴക്... 

ഈ  മഴയിലും അച്ഛന്‍ വാങ്ങി തന്ന പൂക്കള്‍ ഉള്ള കുട മനപ്പൂര്‍വം മറന്നപ്പോ ഒരു സുഖം ... 

കുതിര്‍ന്നു നിന്ന എന്റെ നെറുകയില്‍ വീണു...  ഒരു കുഞ്ഞു മാമ്പൂവ്... എന്റെ ഒപ്പം  മഴ നനയാനും എന്റെ കൈ പിടിച്ചു  സ്വപ്നം കാണാനും ഇഷ്ടമാനെണ്ണ്‍ ഒരു നൂറു വട്ടം കൊഞ്ചി പറഞ്ഞ എന്റെ മാമ്പൂവ്.... 

മഴതുള്ളികല്‍ക് ഇടയിലും എന്റെ കണ്ണീരിനെ ഒപ്പി എടുത്ത എന്റെ മാമ്പൂവ്... ഒരുപാട്  കഥകള്‍ പറഞ്ഞും എന്റെ പരിഭവങ്ങളെ  ഒരു വേള നെഞ്ജോദ് ചേര്‍ത്തും എന്റെ മാത്രം ആയി മാറിയ എന്റെ ഹരിചന്ദനം....

നാളെയുടെ യാമങ്ങളില്‍ ഇ മാമ്പൂവ് എനിക്ക് അന്യമാകുമെന്ന്‍ ഉറപ്പ്...അപ്പോഴും" മഴ" പെയ്യ്തു കൊണ്ടേ ഇരിക്കും....എന്റെ  നെഞ്ചിലും പിന്നെ ഈ കണ്ണിലും....