ഇവിടെ ഇങ്ങനെ ഒറ്റക്ക് ഇരുന്നപ്പോ മോഹങ്ങള്‍ ഒരുപാട് ആണ്
ഇന്നെലെകള്‍ കൂട് കൂട്ടിയ ചില്ലയില്‍ ഒന്നൂടെ ചേക്കെരണം...
വായ തോരാതെ കഥകള്‍ പറഞ്ഞും ... വെറുതെ പിണങ്ങിയും... ചുമ്മാ ചിരിച്ചും മെല്ലെ എന്റെ സ്വപ്നങ്ങളുടെ മയില്‍പീലി കണ്ണിനു വാലിട്ടു കരിമൃഷി എഴുതാനും ഒരു മോഹം...
ഒരു കടലിന്റെ അകലത്തെ ഒരു കൈ കുമ്പിളില്‍ കോരി എടുത്ത് തീര്‍ത്ഥം ചാലിച് നെറുകയില്‍ ചാര്‍ത്താന്‍ ഒരു കൊതി....
പക്ഷെ മോഹങ്ങള്‍ എന്നും അങ്ങനെ ആണ്.... അവ മോഹങ്ങള്‍ ആയി തന്നെ അവസാനിക്കും...ഒരിക്കലും യാഥാര്ധ്യങ്ങളുടെ നോവും ജീവിതത്തിന്റെ വെമ്പലും അതിനു ഉണ്ടാവില്ല....
കടം കൊണ്ട സ്നേഹത്തിന്റെ പലിശ അടക്കാന്‍ പോലും ഈ ജന്മം തികയില്ലെന്ന കുറ്റബോധം എന്നെ കൊണ്ട് മോഹിപ്പിക്കുന്നത് മറ്റു ചിലത് ആണ്...
നിന്നോട് ചേര്‍ന്ന ഇരുന്ന തിരകള്‍ എന്നി കളിച്ച ആ കടല്‍ തീരത്ത് എന്റെ മോഹങ്ങള്‍ക്ക് ഒപം എന്റെ നെഞ്ഞിടിപും ഉപേക്ഷ്യ്ക്കുന്നു...
കാരണം...
നീ ഒപ്പം ഇല്ലെങ്കില്‍ പിന്നെ മോഹങ്ങള്‍ ഇല്ല.... മനസ്സില്‍ നാളെ യെ പറ്റി സ്വപ്നങ്ങളില്ല..... മോഹങ്ങളുടെ തോരാ തേന്മഴ ഇല്ല... ഈ ഞാനും ഇല്ല.....
No comments:
Post a Comment