Saturday 7 May 2011

Mazha....

മഴക്ക് എന്നും അഴകാണ്... എന്റെ സ്വപ്നങ്ങള്‍ക്ക് ഉള്ള അതേ അഴക്... 

ഈ  മഴയിലും അച്ഛന്‍ വാങ്ങി തന്ന പൂക്കള്‍ ഉള്ള കുട മനപ്പൂര്‍വം മറന്നപ്പോ ഒരു സുഖം ... 

കുതിര്‍ന്നു നിന്ന എന്റെ നെറുകയില്‍ വീണു...  ഒരു കുഞ്ഞു മാമ്പൂവ്... എന്റെ ഒപ്പം  മഴ നനയാനും എന്റെ കൈ പിടിച്ചു  സ്വപ്നം കാണാനും ഇഷ്ടമാനെണ്ണ്‍ ഒരു നൂറു വട്ടം കൊഞ്ചി പറഞ്ഞ എന്റെ മാമ്പൂവ്.... 

മഴതുള്ളികല്‍ക് ഇടയിലും എന്റെ കണ്ണീരിനെ ഒപ്പി എടുത്ത എന്റെ മാമ്പൂവ്... ഒരുപാട്  കഥകള്‍ പറഞ്ഞും എന്റെ പരിഭവങ്ങളെ  ഒരു വേള നെഞ്ജോദ് ചേര്‍ത്തും എന്റെ മാത്രം ആയി മാറിയ എന്റെ ഹരിചന്ദനം....

നാളെയുടെ യാമങ്ങളില്‍ ഇ മാമ്പൂവ് എനിക്ക് അന്യമാകുമെന്ന്‍ ഉറപ്പ്...അപ്പോഴും" മഴ" പെയ്യ്തു കൊണ്ടേ ഇരിക്കും....എന്റെ  നെഞ്ചിലും പിന്നെ ഈ കണ്ണിലും....

7 comments:

  1. oye oye.. simply superb... gr8 start..expect more lovely works frm yu dear.. go.. rock on chikoose.

    ReplyDelete
  2. Vylopalli sreedharan menonte kavitha copy adichu vere oru kavitha undakanulla purapadano thumole.............

    ReplyDelete
  3. lovely dear...orupad nalaayi ninte ee vaakukal kettitu....move on mole....

    ReplyDelete
  4. oru mizhippadakale ninne maatram kathirippundu... oru mazhakkaalam.

    ReplyDelete
  5. മഴ ............
    നാട്ടിന്‍പുറവും...പുതുമഴയും ..നാട്ടുവഴിയോരവും പാടവരമ്പത്തെ പുന്നെല്ലിന്റെ മണവും ഒക്കെ മനസ്സില്‍ എന്നും ഒരു തൂമഞ്ഞു തുള്ളിയുടെ പവിത്രതയോടെ കാത്തു സൂക്ഷിക്കുന്ന ഒരു നാട്ടിന്‍പുറത്ത് കാരന്‍ ആയ എനിക്ക് മഴയോടുള്ള പ്രണയവും കൌതുകവും കൊണ്ടാവാം നനുനനുത്ത ഒരു മഴതുള്ളി പോലെ എന്റെ നൊമ്പരങ്ങളുടെയും ആകുലതകളുടെയും വിണ്ടു കീറിയ മണ്ണില്‍ വീണു പതിച്ച എന്റെ എക്കാലത്തെയും ഏറ്റവും നല്ല സുഹൃത്തായ നീതു മഴയെ പറ്റി എഴുതിയത് കണ്ടപ്പോള്‍ മനസ്സില്‍ ഒരു തണുത്ത വേനല്‍മഴ പെയ്തിറങ്ങിയ അനുഭൂതി... വിഷയം പ്രിയതരവും...അതിന് ജീവന്‍ നല്‍കിയത് പ്രിയപ്പെട്ട സുഹൃതുംകൂടി അആവുംപോള്‍... വായനയുടെ സുഖം പറഞ്ഞു അറിയിക്കാന്‍ ആവുന്നില്ല....

    ഇനിയും എഴുതണം....അതിനായി കാതിരികാന്‍ ഒരായിരം വായനക്കാര്‍ ഉണ്ടാവും നിനക്ക്....

    എന്ന് സ്വന്തം
    താന്തോന്നി...
    രാവണന്‍...

    ReplyDelete
  6. മഴ.......

    പതിവ് തെറ്റിച്ചു വാര്യത്തെ വാര്യരപ്പൂപന്റെ സ്വന്തം പൂവന്‍ ഇന്ന് അല്പം വൈകി ആണെന്ന് തോന്നുന്നു ഉറക്കം ഉണര്‍ന്നത് അത് കൊണ്ട് തന്നെ അവന്റെ ശത്രു ആയ ഞാന്‍ ഇന്ന് അവന്റെ കൂകിച്ച കേള്കുന്നതിനും മുന്‍പേ ഉണര്‍ന്നു..... ഇന്ന് പക്ഷെ എന്നെ വിളിച്ചുണര്‍ത്തിയത് മറ്റാരോ ആണ്....
    മഴ ....അതെ മഴ തന്നെ..... മഴ തകര്‍ത്തു പെയ്യുന്നുണ്ട്.....ഞാന്‍ മെല്ലെ ജനാല തുറന്നു പാതി അടഞ്ഞ കണ്ണുകള്‍ക്ക് ഇടയിലൂടെ ബുദ്ധിമുട്ടിയാണെങ്കിലും തൊടിയിലേക്ക്‌ നോക്കി പതിവ് പോലെ കിഴക്കേലെ ജാനുവേച്ചി അവരുടെ പയ്യിനെ തൊഴുത്തിലേക്ക്‌ ഓടിച്ചു കേറ്റുന്നു....മഴയത്ത് കീറിയ ഒരു കുടയുമായി ജാനുവേചിയുടെ കട്ട്യോന്‍ ശങ്കരേട്ടന്‍ വലയുമായി ഇറങ്ങിയിട്ടുണ്ട് മീന്‍ പിടിക്കാന്‍...ഇത് പോലെ ഒരു മഴയത്തായിരുന്നു അവരുടെ മകന്‍ ..എന്റെ കുഞ്ഞുണ്ണി പാടത്ത്‌ മുങ്ങി മരിച്ചത്..... ഒരു നിമിഷത്തേക്ക് അതൊക്കെ അറിയാതെ മനസ്സിലേക്ക് ഓടിയെത്തി.... എന്നും മഴ എത്തുക എനിക്ക് ഒരു സമ്മാനവുമായാണ് ഒരു മാറാപ്പില്‍ നിറയെ ഓര്‍മകളും പേറി ....പലതും ചിലപ്പോള്‍ കണ്ണ് എന്റെ കണ്ണ് നനയ്ക്കാറുണ്ട്.....മഴ കാണുമ്പോള്‍ അങ്ങനെ മനസ്സ് കാട് കേറാന്‍ തുടങ്ങും,,,, എങ്ങോട്റെന്നോ എന്തിനെന്നോ ഇല്ലാതെ ....അങ്ങനെ ഞാന്‍ പുറത്തിറങ്ങി നിവര്‍ത്തിയ കുട മടക്കി വെച്ച് മഴയത്തിറങ്ങി നടക്കാന്‍ തോന്നി....നേരെ തൊടിയിലേക് ന്റെ കാലുകള്‍ ന്നെ വലിച്ചു കൊണ്ട് പോവുന്ന പോലെ തോന്നി .... ആരോ എന്നെ ഇടയ്ക്ക് വലിയ്ക്കുന്നുണ്ട്‌ തൊടിയിലേക്ക് ..മനസ്സ് അന്ഫനെ പറയുന്നു ഒരു നൂല്‍ കെട്ടി വലിയ്ക്കും പോലെ... ചുറ്റും നോക്കിയിട്ടും ആരയും കാണുന്നതുമില്ല... അതെ ...അങ്ങ് മാനത്ത്‌ നിന്നും താഴേയ്ക്ക് ഞാന്നു കിടക്കുന്ന വെള്ളി കെട്ടിയ മഴനൂലുകള്‍ ...അവയാണ് എന്നെ എന്റെ തൊടിയിലേക്ക്‌ വലിയ്ക്കുന്നത് ....മഴയ്കെന്തോക്കെയോ ശക്തികള്‍ ഉള്ളത് പോലെ തോന്നി ....ഉണ്ടാവുമോ??? അറിയില്ല ....എങ്കിലും .....
    മഴയ്ക്ക്‌ എന്നും ഒരു താളം ഉണ്ടായിരുന്നു .....എന്റെ ഹൃദയത്തിനെന്ന പോലെ ....ചിലപ്പോള്‍ മെല്ലെ ....ചിലപ്പോള്‍ ചടുലമായും......അങ്ങകലെ ആരോ മന്ത്രിക്കും പോലെയാണ് ഓരോ മഴതുള്ളിയുടെയും താളം ....പുറത്തു ഇരച്ചു പെയ്യുന്ന മഴയുടെ നനവ്‌ ഉള്‍ക്കൊള്ളാതെ മനസ്സ് പലപ്പോഴും ഓര്‍മ്മകളുടെ ശ്മശാനത്തിലെ എരിയുന്ന ചിത പോലെ വെന്തുരുകാരുണ്ട് ...ഒരു മഴയ്ക്കും കെടുത്താന്‍ പറ്റാത്ത പോലെ........
    പറഞ്ഞു കേട്ടിടുണ്ട് മഴയ്ക്കെന്തോ ദിവ്യശക്തി ഉണ്ടെന്ന്......ഉണ്ടാവുമല്ലേ... വേരറ്റു പോയ പലതിനയും ജീവന്‍ നല്‍കി തിരികെ കൊണ്ടുവരാന്‍ ....പക്ഷെ എന്റെ ഉള്ളില്‍ സ്വപ്നങ്ങളുടെയും ഓര്‍മ്മകളുടെയും മഴ ആര്‍ത്തു പെയ്യാറുണ്ട്.....കഴിഞ്ഞു പോയ ഒരു ഗദകാലത്തിന്റെ ബാക്കിപത്രമായ ...വിണ്ടു കീറിയ ചില ബന്ധങ്ങളുടെ കെട്ടുപാടുകളും അവയൊന്നും ഈ മഴയില്‍ വീണ്ടും നാമ്പിടുന്നില്ല ...അവ ഏതോ ദുഖതിന്റെയോ വെറുപ്പിന്റെയോ നഷ്ടബോധതിന്റെയോ കുറ്റബോധതിന്റെയോ ആഘാധ തലങ്ങളിലെവിടെക്കോ പിന്‍വലിഞ്ഞു പോയി കഴിഞ്ഞിരിക്കുന്നു .....
    നിങ്ങള്‍ക്ക് അറിയുമോ ??മഴയ്ക്ക്‌ താളം മാത്രം അല്ല ഒരു ഗന്ധമുണ്ട്...പോയ വസന്തത്തിന്റെ ഗന്ധം ...അല്ല വേനലില്‍ വാടിപോയ സ്വപ്നങ്ങളുടെ ഗന്ധം ....അതുമല്ല ...വരാനിരിക്കുന്ന വസന്തത്തിന്റെ ഗന്ധമാണോ ??? അറിയില്ല ....മനസ്സിപ്പോഴും ഉത്തരം തേടുകയാണ് അതിന്.......കാരണം ഓര്‍മകളുടെ മഴയ്ക്ക് കടിഞ്ഞാണ്‍ ഇടാന്‍ എന്റെ പാവം മനസ്സിനാവുന്നില്ല ...അത് ഈ പഴമനസ്സിന്റെ അനുവാദം വാങ്ങാതെ പെയ്തു തുടങ്ങും ....അതുപോലെ തന്നെ തോരുകയും ചെയ്യും ......
    മഴയ്ക്ക്‌ താളവും ഗന്ധവും മാത്രമല്ല ഒരു സ്വാദുണ്ട് ........എന്ത് മ0യത്തരം ആണാവോ ഈ പറയുന്നത് എന്നാണോ???അല്ലല്ലോ.... അതിനും കാരണം ഉണ്ട് ......നഷ്ടപ്പെട്ടതിനു വേണ്ടി മനസ്സ് പകലന്തിയോളം കരഞ്ഞതിന്റെ കണ്ണുനീരിന്റെ ഉപ്പു ....അതുമൊരു സ്വാദ്‌ അല്ലെ സുഹൃത്തേ??
    മനസ്സ് എപ്പോലോക്കെയോ താളം തെറ്റിയിരുന്നു ...നിലയില്ലാതെ കരഞ്ഞു വിളിച്ചിരുന്നു .....ആരും കാണാനില്ലാതെ .....ഒടുവില്‍ ഒരു നേര്‍ത്ത മഴ വന്നു കണ്ണീരൊപ്പും വരെ ........
    അവിടെയും മഴ എത്താറുണ്ട്.....
    മഴ..........

    സ്മിതിന്‍ സുന്ദര്‍
    http://smithinsundar.blogspot.com

    ReplyDelete